Justicia adhatoda
Read in English
വലിയ ആടലോടകം

ശാസ്ത്രീയ നാമം : Justicia adhatoda
പര്യായ ശാസ്ത്രീയ നാമം: Adhatoda vasica
കുടുംബം : അക്കാൻതേസീ
ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ, കണ്ടൽ വനങ്ങൾ
ഹാബിറ്റ്: കുറ്റിച്ചെടി
പ്രത്യേകത :
വലിയ ആടലോടകത്തിൻറെ ഇലയ്ക്ക് 14-ലേറെ ജോടി ഞരമ്പുകൾ വരെ ഉണ്ടാകും. ചെറിയ ആടലോടകത്തിൻറെ (Justicia beddomei ) ഇലയിൽ 8 ജോടി ഞരമ്പുകൾ വരെ മാത്രമേ കാണൂ.
ഉപയോഗം :
ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും. ചെടി ജൈവ വേലിയ്ക്കായി ഉപയോഗിക്കുന്നു.
ഇലയ്ക്ക് 14-ലേറെ ജോടി ഞരമ്പുകൾ |
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |