പോസ്റ്റുകള്‍

Large Tree എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Tectona grandis

ഇമേജ്
തേക്ക്  ശാസ്ത്രീയ നാമം  :   Tectona grandis കുടുംബം  : ലാമിയേ സീ ആവാസവ്യവസ്ഥ  : ഇലപൊഴിക്കും കാടുകൾ ,  ഹാബിറ്റ് : വൻവൃക്ഷം പ്രത്യേകത  :  തടിയിൽ വാർഷിക വലയങ്ങൾ കാണുന്നു, ഉപയോഗം  : തടി ഈടുറ്റതും മേൽമ ഏറിയതും എല്ലാത്തരം പണികൾക്കും ഉപയോഗിക്കുന്നു. പൂങ്കുല തേക്ക് കായ് തേക്ക് തടി തേക്ക് തടി വാർഷിക വലയങ്ങൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Dysoxylum malabaricum

ഇമേജ്
Read in English   അകിൽ   മ റ്റ്   നാമ ങ്ങൾ        :    വെള്ളകിൽ ശാസ്ത്രീയ നാമം : Dysoxylum malabaricum കുടുംബം                   :   മെലിയേസീ ആവാസവ്യവസ്ഥ :   നിത്യഹരിത   വനങ്ങൾ  ഹാബിറ്റ്                    :       വൻ മരം      പ്രത്യേകത : കയ്പും എരിവും കലർന്ന രസം. കറുത്ത അകിൽ വെള്ളത്തിലിട്ടാൽ ലോഹമെന്നപോലെ താണുപോകും. ഔഷധയോഗ്യ ഭാഗം :  തടി,  വിത്തിൽ നിന്നും  എടുക്കുന്ന  എണ്ണ ഉപയോഗം : തടിയും എണ്ണയുമാണ്‌ പ്രധാന ഔഷധങ്ങൾ. അകിൽ മരത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ വൃണം, വിഷം, കുഷ്ഠം, ചൊറി എന്നീ അസുഖങ്ങൾക്കെതിരെയുള്ള ഔഷധമായി ആയുർവേദ ചികിത്സയിൽ ‍ ഉപയോഗിക്കുന്നു.  അരിമ്പാറ, ആണിരോഗം തുടങ്ങിയസുഖങ്ങൾക്ക് പൊൻകാരം അകിലിന്റെ എണ്ണ ചേർത്ത് ചാലിച്ച് പുരട്ടുന്നു. ഇതിന്റെ തടിച്ചീളുകളും തടിപൊടിച്ചെടുത്ത ചൂർണവും സുഗന്ധ ധൂപനത്തിന് ഉപയോഗിച്ചുവരുന്നു. ഈ ധൂപനം വ്രണരോപണത്തിനും അന്തരീക്ഷത്തിലുള...

Hopea parviflora

ഇമേജ്
Read in English കമ്പകം  ശാസ്ത്രീയ നാമം : Hopea parviflora   കുടുംബം : ഡിപ്റ്ററോകാർപേസീ   ആവാസവ്യവസ്ഥ :  ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്നു . ഹാബിറ്റ് : വൻ മരം പ്രത്യേകത :  ക മ്പകം അഞ്ചോ ആറോ വർഷത്തിൽ ഒരിക്കലേ പുഷ്പിക്കാറുള്ളൂ. ജനുവരി മാസമാണ് പുഷ്പകാലം. മരങ്ങളിൽ നിന്നും വിലപിടിപ്പുള്ള തടി, സുഗന്ധ എണ്ണകൾ, കറകൾ, പ്ലൈവുഡ് എന്നിവയെല്ലാം ലഭിക്കുന്നു.  പാരിസ്ഥിതിക പ്രാധാന്യം  :   വലിയ ഓക്കിലനീലി    ശലഭം  ( Large Oak Blue ), യവന തളിർനീലി   Centuare Oak blue)   ശലഭം, നീൾവെള്ളിവരയൻ  ശലഭം  ‌  ( Long banded Silverline )  എന്നീ ശലഭങ്ങളുടെ പുഴുക്കൾ ഇലതിന്നു വളരുന്നത്  ഇതിൻെറ ഇലകളിലാണ്.  ഉപയോഗം :  തടി - തേക്കിനേക്കാൾ ഈടുള്ള  ക മ്പകത്തിന്റെ തടി ചിതലോ മറ്റു കീടങ്ങളോ കടിച്ചു നശിപ്പിക്കുകയില്ല. ഇതിൻെറ തടി റെയിൽ സ്ലീപ്പറുകളും പാലങ്ങളും നിർമ്മിക്കുന്നതിന് അനുയോജ്യമാണ്.  തായ് തടിയിലെ പാത്തികൾ (Buttressing) ഇലകൾ പൂങ്കുലകൾ ഫലങ്ങൾ     കേരള വനം വന്യജീവി വകുപ്പ്     സാമൂഹിക വനവത...

Hopea ponga

ഇമേജ്
Read in English പൊങ്ങ് മറ്റ് പേരുകൾ   :  ഇലപൊങ്ങ്, ഇരുമ്പകം,ഈയകം ശാസ്ത്രീയ നാമം : Hopea ponga പര്യായ നാമം :  Hopea wightiana കുടുംബം : ഡിപ്റ്ററോകാർപേസീ ആവാസവ്യവസ്ഥ :  നിത്യഹരിത, അര്‍ദ്ദ- നിത്യഹരിത  വനങ്ങളിൽ  പ്രധാനമായി നദീതീരങ്ങളിലാണ്  ഇത് വളരുന്നത്.   കാവുകളിലും കാണപ്പെടുന്നു. പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്.   ഹാബിറ്റ് :  നിത്യഹരിത   മരം പാരിസ്ഥിതിക പ്രാധാന്യം  :   വലിയ ഓക്കിലനീലി   ശലഭം  ( Large Oak Blue ),  യവന തളിർനീലി     (Centuare Oak blue)   ശലഭം,    നീൾവെള്ളിവരയൻ  ശലഭം  ‌  ( Long banded Silverline )   എന്നിവ  മുട്ട ഇടുന്നത്   ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം :  ഇതിന്റെ തടി ആനക്കൂടുകൾ പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. തായ് തടിയിലെ തൊലിയുടെ ഛേദം ഇലകൾ പൂങ്കുല കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വി...

Terminalia bellirica

ഇമേജ്
Read in English താന്നി  ശാസ്ത്രീയ നാമം : Terminalia bellirica കുടുംബം : കോംബ്രട്ടേസീ ആവാസവ്യവസ്ഥ :  ഇലപൊഴിക്കുന്ന ഈർപ്പവനങ്ങൾ   ഹാബിറ്റ് : .വലിയ മരമാണു് പാരിസ്ഥിതിക പ്രാധാന്യം  :  വലിയ ഓക്കിലനീലി    ശലഭം  ( Large Oak Blue ), യവന തളിർനീലി      (Centuare Oak blue)   ശലഭം,  നീൾവെള്ളിവരയൻ  ശലഭം  ‌  ( Long banded Silverline )    എന്നിവ  മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ  ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം :  പൂവ് -  പ്രമേഹത്തിനും മൂത്രരോഗങ്ങൾക്കും നല്ലതാണ്. കായ് - പകുതി പഴുത്ത കായ് വയറിളക്കുന്നതിനുപയോഗിക്കുന്നു . പഴുത്ത കായയ്ക്ക് വിപരീത ഫലമാണ്.  വിത്തിൽ നിന്നു കിട്ടുന്ന ടാനിൻ തോൽ ഊറക്കിടുന്നതിനും തോലും തുണിയും നിറം കൊടുക്കാനും മഷി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.    ത്രിഫലയിലെ ഒരു ഘടകമാണ് താന്നി.  തടി - വഞ്ചികൾ ഉണ്ടാക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു.    മരം പുറംതൊലി ശാഖ പൂവ്വ് കായ് താന്നിക്ക ...

Mangifera indica

ഇമേജ്
Read in English മാവ് ശാസ്ത്രീയ നാമം : Mangifera indica കുടുംബം : അനാക്കാർഡിയേസീ ആവാസവ്യവസ്ഥ :  നിത്യഹരിത വനങ്ങൾ, അർദ്ധ-  നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ. ഇന്ത്യയിലുടനീളം കൃഷി ചെയ്യപ്പെടുന്നുണ്ട്.  ഹാബിറ്റ് :     നിത്യഹരിത വൃക്ഷമാണ്   പ്രത്യേകത : വന്‍തോതിൽ കൃഷിചെയ്യുന്ന   ഫലവൃക്ഷമാണ് മാവ്.  പാരിസ്ഥിതിക പ്രാധാന്യം  :   കനിത്തോഴി  ശലഭം   (Common Baron ),      തുടങ്ങിയ ചിത്രശലഭങ്ങളുടെ ലാർവകൾ   ഭക്ഷിക്കുന്നതു്  ഇതിൻെറ  ഇലകളാണ് .   ഉപയോഗം :  പഴങ്ങൾ സ്വാദേറിയതാണ്. മുറിവ് വ്രണം വ്രണത്തിൽ നിന്നുള്ള രക്തസ്രാവം ഇവയിൽ മാവിന്റെ തൊലി, പൂവ്, ഇല എന്നിവ വിതറുന്നത് നല്ലതാണ്. കരൾവീക്കം, പ്ലേഗ്, കോളറ തുടങ്ങിയ രോഗങ്ങളുടെ ശമനത്തിനു പച്ചമാങ്ങ നല്ലതാണ് ശരീരവേദനയ്ക്ക് പഴുത്ത മാവില ഇട്ടു വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. ഭാരതീയ ജ്യോതിഷ പ്രകാരം പൂരുരുട്ടാതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് മാവ്. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Nageia wallichiana

ഇമേജ്
Read in English നിറംപല്ലി മറ്റു പേരുക ൾ   :  ശാസ്ത്രീയനാമം : Nageia wallichiana പര്യായ ശാസ്ത്രീയനാമം  :  Podocarpus wallichiana സസ്യ കുടുംബം : പോഡോകാർപേസിയെ  ആവാസവ്യവസ്ഥ : ഉയർന്ന മലപ്രദേശങ്ങളിലെ നിത്യഹരിത വനങ്ങൾ. പ്രത്യേകത : ഉഷ്ണമേഖലയിൽ തദ്ദേശീയമായി കാണപ്പെടുന്ന ജിമ്നോസ്പേം വർഗ്ഗത്തിൽപ്പെട്ട ഒരേ ഒരു മരം. കേരളത്തിൽ റാന്നി ഡിവിഷനിലെ ഊറാനി ഭാഗങ്ങളിലും ഗവി ഭാഗങ്ങളിലും കാണപ്പെടുന്നു.  ഉപയോഗം :  തടി -  സംഗീതോപകരണങ്ങൾ ഉണ്ടാക്കുവാനും, വീടുകൾ പണിയുന്നതിനും, പ്ലൈവുഡ് നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു.  ഇല   - ചുമയ്ക്കും സന്ധിവേദനയ്ക്കും ഔഷധമായി ഉപയോഗിക്കുന്നു. താഴോട്ടു വളരുന്ന ശാഖകൾ കായ്ക ൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Vateria indica

ഇമേജ്
Read in English വെള്ളപ്പൈന്‍ മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം :   Vateria indica കുടുംബം  :  ഡിപ്റ്റിറോകാർപേസിയെ ആവാസവ്യവസ്ഥ  :  ഹാബിറ്റ്  : വൻ  മരം പ്രത്യേകത  :  ഔഷധസസ്യം പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗഭാഗങ്ങൾ : തടി, മരക്കറ, വിത്ത്  തടി -  പ്ലൈവുഡ് നിർമാണത്തിനുപയോഗിക്കുന്നു. മരക്കറ(വെള്ളക്കുന്തിരിക്കം) -  ബ്രോങ്കൈറ്റിസും തൊണ്ടവേദനയും ശമിപ്പിക്കു ന്നു . വിത്ത് -  എണ്ണ വിളക്ക്  കത്തിക്കാനും  ബയോഡീസൽ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. പുറംതൊലി  പിങ്ക് നിറമുള്ള തളിരിലകൾ പൂങ്കുല കായ വെള്ളക്കുന്തിരിക്കം കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം