Terminalia bellirica

Read in English
താന്നി 
ശാസ്ത്രീയ നാമം : Terminalia bellirica
കുടുംബം : കോംബ്രട്ടേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കുന്ന ഈർപ്പവനങ്ങൾ 
ഹാബിറ്റ് : .വലിയ മരമാണു്
പാരിസ്ഥിതിക പ്രാധാന്യം 
വലിയ ഓക്കിലനീലി  ശലഭം (Large Oak Blue),യവന തളിർനീലി    (Centuare Oak blue) ശലഭം,  നീൾവെള്ളിവരയൻ ശലഭം  (Long banded Silverline എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ  ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം : 
  • പൂവ് -  പ്രമേഹത്തിനും മൂത്രരോഗങ്ങൾക്കും നല്ലതാണ്.
  • കായ് - പകുതി പഴുത്ത കായ് വയറിളക്കുന്നതിനുപയോഗിക്കുന്നു . പഴുത്ത കായയ്ക്ക് വിപരീത ഫലമാണ്. വിത്തിൽ നിന്നു കിട്ടുന്ന ടാനിൻ തോൽ ഊറക്കിടുന്നതിനും തോലും തുണിയും നിറം കൊടുക്കാനും മഷി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.  ത്രിഫലയിലെ ഒരു ഘടകമാണ് താന്നി. 
  • തടി - വഞ്ചികൾ ഉണ്ടാക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു.  
മരം

പുറംതൊലി

ശാഖ

പൂവ്വ്

Bastard myrobalan facts and health benefits
കായ്
താന്നിക്ക

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം