പോസ്റ്റുകള്‍

Herb എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Aerva lanata

ഇമേജ്
  Read in English   ചെറൂള മ റ്റ്   നാമ ങ്ങൾ  :  ബലിപൂ ശാസ്ത്രീയ   നാമം  :   Aerva lanata കുടുംബം   : Amaranthaceae ആവാസവ്യവസ്ഥ  :  കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്നു ഹാബിറ്റ്   :   ഔഷധി പ്രത്യേകത   :  ഔഷധഗുണമുളള  ചെ ടി ഉപയോഗം : മൂത്രാശയ രോഗങ്ങൾക്കു ഉപയോഗിക്കുന്നു  പൂങ്കുല വേര് കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Elephantopus scaber

ഇമേജ്
 Read in English ആനച്ചുവടി മറ്റ്   നാമങ്ങൾ  :  ആനയടിയൻ, ആനച്ചുണ്ട ശാസ്ത്രീയ   നാമം  :   എലെഫെൻറോപ്സ് സ്കാബർ  ( Elephantopus scaber) കുടുംബം:  ആസ്റ്റ്രേസീ ( Asteraceae) ആവാസവ്യവസ്ഥ  :     നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ്. ആഫ്രിക്ക, കിഴക്കൻ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ സസ്യം കാണുന്നു. പ്രത്യേകത  :   തണലുകളിൽ വളരുന്ന ഈ ചെടി പല അസുഖങ്ങൾക്കും ഒറ്റമൂലിയാണ്.  ഔഷധയോഗ്യ ഭാഗം: സമൂലം ഉപയോഗങ്ങൾ: ദഹനവ്യവസ്ഥയെ ശക്തമാക്കുന്ന ഇവ ഭക്ഷ്യയോഗ്യമാണ്- ഇലയുടെ ജ്യൂസ് കഴിക്കാം, ചോറ് വേവിക്കുമ്പോൾ ചേർക്കാം, അടയുണ്ടാക്കാം. ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. ഇതിലടങ്ങിയ എലിഫന്റോപ്പിൻ എന്ന ഘടകം മുഴകളെ അലിയിക്കുന്നു. മന്ത് രോഗം, പ്രമേഹം, പാമ്പുവിഷം, പനി, മൂത്രക്കടച്ചിൽ, വയറിളക്കം, ഗൊണേറിയ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഔഷധമാണ്. മൂലദ്വാര സംബന്ധമായ രോഗങ്ങൾക്ക് ഉത്തമം. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്ക...

Tinospora cordifolia

ഇമേജ്
Read in English  ചിറ്റമൃത് മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം :   Tinospora cordifolia കുടുംബം   :  മെനിസ്പെർമേസീ ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ നട്ടുവളർത്തുന്നു. കണ്ടൽ വനങ്ങൾ  നിത്യഹരിത   വനങ്ങൾ ഹാബിറ്റ്  :    വള്ളിച്ചെടിയാണ് പ്രത്യേകത  :  ഔഷധമായി ഉപയോഗിക്കപ്പെടുന്നു.  അമൃതിന്റെ വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച്‌ ഏതെങ്കിലും മരക്കൊമ്പിൽ വച്ചിരുന്നാൽ ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളർന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത്‌ ഇലകൾ മുളച്ചും വരും. ഉപയോഗം  : മൂത്രാശയ രോഗങ്ങളിലും ,   ആമാശയ രോഗങ്ങളിലും ,   കരൾ   സംബന്ധിയായ രോഗങ്ങളിലും,   ത്വക്   രോഗങ്ങളിലും, മറ്റ് ഔഷധങ്ങളുടെ കൂടെ   പാമ്പ് ,   തേൾ   വിഷ ചികിത്സയിലും ഉപയോഗിക്കുന്നു പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു. മാംസ്യവും ...

Plumbago zeylanica

ഇമേജ്
Read in English വെള്ള ക്കൊടുവേലി മ റ്റ്   നാമ ങ്ങൾ  :    തുമ്പക്കൊടുവേലി ശാസ്ത്രീയ   നാമം :   Plumbago zeylanica കുടുംബം  : പ്ലംപാജിനേ സീ വാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ  ,  നട്ടുവളർത്തുന്നു. ഹാബിറ്റ്  :    കുറ്റിച്ചെടി പ്രത്യേകത  :  ഉപയോഗം  : മൽസ്യങ്ങൾക്ക് നാശം വരുത്താതെ  ഈഡിസ് ഈജിപ്റ്റി   കൊതുകിൻെറ  ലാർവയെ  നശിപ്പിക്കാനുള്ള കഴിവ് വെള്ളക്കൊടുവേലിയിനിന്നും വേർതിരിച്ചെടുക്കുന്ന ഔഷധത്തിനുണ്ട്. വേര് മൂലക്കുരു, വയറിളക്കം എന്നിവയെ ശമിപ്പിക്കും  അണുനാശകാരിയാണ് പൂക്കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Coleus amboinicus

ഇമേജ്
Read in English   പനികൂർക്ക മ റ്റ്   നാമ ങ്ങൾ  :   ഞവര ശാസ്ത്രീയ   നാമം :   Coleus amboinicus കുടുംബം   :  ലാമിയേ സീ ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു. ഹാബിറ്റ്   :    ഔഷധി പ്രത്യേകത  :  ഇലയ്ക്ക്    മണമുണ്ട്.  ഔഷധമാണ് ഉപയോഗം  :   ഇലയും  തണ്ടും  ഔഷധയോഗ്യഭാഗങ്ങളാണ്. പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ  കഫത്തിന്‌  നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി,ജലദോഷം,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Cissus quadrangularis

ഇമേജ്
Read in English   ചങ്ങലംപരണ്ട മ റ്റ്   നാമ ങ്ങൾ   :   വയല, ഇടല ശാസ്ത്രീയ   നാമം  :   Cissus quadrangularis കുടുംബം   : വൈറ്റേസീ ആവാസവ്യവസ്ഥ  :   ഇലപൊഴിക്കും   കാടുകൾ,  നട്ടുവളർത്തുന്നു. ഹാബിറ്റ്  :  ആരോഹി പ്രത്യേകത   : ഉപയോഗം  :   ഇല ഭക്ഷ്യയോഗ്യമാണ്.  ചങ്ങലംപരണ്ട ഇലയും തണ്ടും വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയിൽ അൽപസമയം ഒഴിച്ചു നിർത്തിയാൽ ചെവിയിലെ പഴുപ്പ്, നീര് ഇവ മൂലം ഉണ്ടാകുന്ന ചെവി വേദന ശമിക്കും. ചങ്ങലം പരണ്ട ഇറ്റിച്ചു പിഴിഞ്ഞ നീരിൽ അതുതന്നെ കൽക്കമായി അരച്ചു കലക്കി നല്ലെണ്ണയും ചേർത്ത് മെഴുകു പാകത്തിൽ അരൈച്ചെടുത്ത എണ്ണ ഒടിവിനും ചതവിനും പുറത്തു പുരട്ടാവുന്നതാണ് ഉളുക്ക് സന്ധി ഭ്രംശം, ചതവുകൊണ്ടുള്ള നീര്, വേദന എന്നിവ വളരെ പെട്ടെന്ന് ഭേദമാകും. ഇതിന്റെ നീരും സമം തേനും ചേർത്ത് കുറേശ്ശെ രണ്ടു നേരം കഴിച്ചാൽ ആർത്തവം ക്രമമാവും. അത്യാർത്തവം ശമിക്കും. ചങ്ങലംപരണ്ടയുടെ തണ്ടും ഇലയും നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ പൊടി ദിവസം രണ്ട് നേരം മോരിൽ കലക്കി കുടിച്ചാൽ വിശപ്പില്ലായിമ, ദഹനക്കുറവ്, വായ്ക്ക് രു...

Ocimum basilicum

ഇമേജ്
 Read in English രാമതുളസി മ റ്റ്   നാമ ങ്ങൾ  : Sweet  Basil ശാസ്ത്രീയ   നാമം :   Ocimum basilicum   കുടുംബം  :  ലാമിയേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു.   ഹാബിറ്റ്  :    ഔഷധി   പ്രത്യേകത  :  ഇലയ്ക്ക്  നല്ല മണമാണ്.   ഉപയോഗം :     ഇല  കറിവെയ്ക്കുവാനും  കറികളിൽ മണം നൽകുവാനും ചേർക്കുന്നു. വിത്ത് കുതിർത്ത് കസ് കസ് പോലെ സർബത്തിൽ ഉപയോഗിക്കുന്നു. ജലദോഷം, ചെന്നികുത്ത് എന്നിവയ്ക്ക്   ഔഷധമായും  ഉപയോഗിക്കുന്നു. പൂങ്കുല കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Catharanthus roseus

ഇമേജ്
Read in English   ശവംനാറി മ റ്റ്   നാമ ങ്ങൾ  :   നിത്യകല്യാണി, അഞ്ചിലത്തെറ്റി ,  കാശിത്തെറ്റി  ശാസ്ത്രീയ   നാമം :   Catharanthus roseus കുടുംബം  : അപ്പോസയനേസീ ആവാസവ്യവസ്ഥ  :   നട്ടുവളർത്തുന്നു ഹാബിറ്റ്  :    ഔഷധി  പ്രത്യേകത  :  ഔഷധഗുണമുള്ള  പൂച്ചെടി ഉപയോഗം  : അർബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻബ്ലാസ്റ്റിൻ, വിൻക്രിസ്റ്റീൻ തുടങ്ങിയ മരുന്നുകൾ ഈ ചെടിയിൽ നിന്നുണ്ടാക്കുന്നു.  രക്തസമ്മർദ്ദം  കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുൽപാദിപ്പിക്കുന്നുണ്ട് ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മുത്രാശായരോഗങ്ങൾ മാറികിട്ടും . ചെടി ചതച്ചിട്ട തിളപ്പിച്ച വെള്ളം കുടിച്ചാൽ വയറിളക്കം ,കൃമി എന്നിവ ഇല്ലാതാകും . മുറിവിൽ നിന്ന് ഉണ്ടാകുന്ന രക്തപ്രവാഹം നിർത്താൻ ഇതിന്റെ അരച്ച് വെച്ചുകെട്ടിയാൽ മതി. പ്രമേഹ ചികിത്സയ്ക്കുള്ള നാടൻ മരുന്നായി ശവംനാറിച്ചെടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് ഉപയോഗിക്കുന്നു.  കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭ...

Ocimum sanctum

ഇമേജ്
Read in English  കൃഷ്ണതുളസി മ റ്റ്   നാമ ങ്ങൾ  :   Holy  Basil ശാസ്ത്രീയ   നാമം  :   Ocimum sanctum കുടുംബം  :  ലാമിയേ സീ ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു.   ഹാബിറ്റ്   :    ഔഷധി   പ്രത്യേകത  :   മണമുണ്ട്.   ഉപയോഗം  :   ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ, ത്വക്‌രോഗങ്ങൾ  എന്നിവയെ ശമിപ്പിക്കുന്നു.  തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും.  തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും.  ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി.  തേൾവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട് വിത്ത് കുതിർത്ത് കസ് കസ് പോലെ സർബത്തിൽ ഉപയോഗിക്കുന്നു. ജലദോഷം, ചെന്നികുത്ത് എന്നിവയ്ക്ക്  ...

Saccharum officinarum

ഇമേജ്
കരിമ്പ് ശാസ്ത്രീയ   നാമം  :   Saccharum officinarum കുടുംബം  :  പൊയേ സീ ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു ഹാബിറ്റ്  :    പുൽ വർഗ്ഗത്തിൽ പെട്ട  ഔഷധി  പ്രത്യേകത : വ്യാവസായികമായി വളരെയധികം കൃഷിചെയ്യുന്ന  പുൽ വർഗ്ഗത്തിൽ   പെട്ട    വിളയാണ്‌ ഉപയോഗം  : തണ്ട് പിഴിഞ്ഞെടുക്കുന്ന  കരിമ്പുനീരിൽ നിന്നും  പഞ്ചസാര, ശർക്കര, കൽക്കണ്ടം, എഥനോൾ എന്നിവ ഉണ്ടാക്കുന്നതിന്  ഉപയോഗിക്കുന്നു. കരിമ്പിന്റെ നീരു് ശരീരം കൂടുതൽ തടിപ്പിക്കും. മൂത്രവും   കഫവും  വർദ്ധിപ്പിക്കും. മലം ഇളക്കും. രക്തപിത്തം ശമിപ്പിക്കും.  വാതവും  പിത്തവും ഉള്ളവർ ഊണിനു മുമ്പും കഫമുള്ളവർ ഊണിനു ശേഷവും കരിമ്പിൻ നീരു് കഴിക്കണം. പഴയ ശർക്കരയാണു് ഔഷധങ്ങളിൽ ചേർക്കുന്നത്.  ചെറുനാരങ്ങ  നീരോ  ഇഞ്ചി  നീരോ കരിമ്പിൻ നീരിൽ ചേർത്തു കഴിച്ചാൽ  ആമാശയ വൃണവും  അഗ്നിമാന്ദ്യവും മാറും കരിമ്പിൻ  തണ്ട് കരിമ്പ് ജ്യൂസ് ശർക്കര കൽക്കണ്ടം കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Acorus calamus

ഇമേജ്
Read in English   വയമ്പ് മ റ്റ്   നാമ ങ്ങൾ            :   വയല, ഇടല ശാസ്ത്രീയ   നാമം     :   Acorus calamus   കുടുംബം                    : അക്കോറേ സീ   ആവാസവ്യവസ്ഥ  :    കണ്ടൽ വനങ്ങൾ, കൃഷിചെയ്യപ്പെടുന്നു   ഹാബിറ്റ്                    :    ഔഷധി   പ്രത്യേകത                :   ഏറെ ഈർപ്പം ആവശ്യപ്പെടുന്ന ഒരു സസ്യമാണ്   ഉപയോഗം                : ആയുർവേദത്തിൽ‍  ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ്‌  വയമ്പ്‌.   വയമ്പിന്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു. യൗവനം നിലനിർത്താനും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും ശരീരത്തിലുള്ള വിഷം നശിപ്പിക്കാനും ഉള്ള ക്ഷമതയും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു. ഞരമ്പുരോഗങ്ങളുടെ ചികിത്സയിലും ഇത് ഫലപ...

Solanum aculeatissimum

ഇമേജ്
ചുണ്ട  മ റ്റ്   നാമ ങ്ങൾ :   ശാസ്ത്രീയ   നാമം  :   Solanum aculeatissimum   കുടുംബം : സൊളാനേസീ   ആവാസവ്യവസ്ഥ  :    കളയായി  വളരുന്നു   ഹാബിറ്റ്   :      ഔഷധി    പ്രത്യേകത  :   ഉപയോഗം  :   കായ വിഷമുള്ളതാണ്. ഇതു തിന്നാൽ കന്നുകാലിക ൾ ചാകും. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Aristolochia indica

ഇമേജ്
  ഗരുഡകൊടി മ റ്റ്   നാമ ങ്ങൾ  :     ഗരുഡപ്പച്ച, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി  ശാസ്ത്രീയ   നാമം  :   Aristolochia indica പര്യായ ശാസ്ത്രീയ   നാമം  :   Aristolochia indica കുടുംബം : അരിസ്റ്റലോക്കേസീ ആവാസവ്യവസ്ഥ :  ഇലപൊഴിക്കും   കാടുകൾ ,  നട്ടുവളർത്തുന്നു. ഹാബിറ്റ്  :    ആരോഹി  പാരിസ്ഥിതിക പ്രാധാന്യം  : പാപ്പിലിയൊനോയിഡ കുടുംബത്തിൽ പെട്ട ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം (Southern Birdwing), ചക്കരശലഭം (Crimson Rose), നാട്ടുറോസ്  (Common Rose)എന്നിവയൊക്കെ ഈ വർഗ്ഗത്തിൽ പെട്ട ശലഭങ്ങളാണ്. ഉപയോഗം  : ഇല, കിഴങ്ങ് എന്നിവ ഔഷധയോഗ്യമാണ്. വിഷഘ്നമാണ്.  വിഷചികിത്സയിൽ   ഉപയോഗിക്കുന്നതും അത്യുത്തമമായ ഔഷധഗുണമുള്ളതുമായ ചെടിയാണ് ‌   കരണ്ടുതീനിവർഗ്ഗത്തിലെ  ജീവികളിൽ കാൻസറിനു കാരണമായ അരിസ്റ്റോലൊചിക്‌ എന്ന ആസിഡ്‌ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്‌.  പുഷ്പങ്ങൾ കായ് കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്...