Elephantopus scaber

 Read in English

ആനച്ചുവടി

മറ്റ് നാമങ്ങൾ : ആനയടിയൻ, ആനച്ചുണ്ട
ശാസ്ത്രീയ നാമം : എലെഫെൻറോപ്സ് സ്കാബർ (Elephantopus scaber)

കുടുംബം: ആസ്റ്റ്രേസീ (Asteraceae)
ആവാസവ്യവസ്ഥ :  നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ്. ആഫ്രിക്ക, കിഴക്കൻ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ സസ്യം കാണുന്നു.
പ്രത്യേകത : തണലുകളിൽ വളരുന്ന ഈ ചെടി പല അസുഖങ്ങൾക്കും ഒറ്റമൂലിയാണ്. 
ഔഷധയോഗ്യ ഭാഗം: സമൂലം
ഉപയോഗങ്ങൾ: 
  • ദഹനവ്യവസ്ഥയെ ശക്തമാക്കുന്ന ഇവ ഭക്ഷ്യയോഗ്യമാണ്- ഇലയുടെ ജ്യൂസ് കഴിക്കാം, ചോറ് വേവിക്കുമ്പോൾ ചേർക്കാം, അടയുണ്ടാക്കാം.
  • ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.
  • ഇതിലടങ്ങിയ എലിഫന്റോപ്പിൻ എന്ന ഘടകം മുഴകളെ അലിയിക്കുന്നു.
  • മന്ത് രോഗം, പ്രമേഹം, പാമ്പുവിഷം, പനി, മൂത്രക്കടച്ചിൽ, വയറിളക്കം, ഗൊണേറിയ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഔഷധമാണ്.
  • മൂലദ്വാര സംബന്ധമായ രോഗങ്ങൾക്ക് ഉത്തമം.

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം