Aristolochia indica

 ഗരുഡകൊടി

റ്റ് നാമങ്ങൾ :   ഗരുഡപ്പച്ച, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി 
ശാസ്ത്രീയ നാമം : Aristolochia indica
പര്യായ ശാസ്ത്രീയ നാമം : Aristolochia indica
കുടുംബം: അരിസ്റ്റലോക്കേസീ
ആവാസവ്യവസ്ഥഇലപൊഴിക്കും കാടുകൾനട്ടുവളർത്തുന്നു.
ഹാബിറ്റ് :   ആരോഹി 
പാരിസ്ഥിതിക പ്രാധാന്യം :
പാപ്പിലിയൊനോയിഡ കുടുംബത്തിൽ പെട്ട ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം (Southern Birdwing), ചക്കരശലഭം (Crimson Rose), നാട്ടുറോസ് (Common Rose)എന്നിവയൊക്കെ ഈ വർഗ്ഗത്തിൽ പെട്ട ശലഭങ്ങളാണ്.

ഉപയോഗം :
  • ഇല, കിഴങ്ങ് എന്നിവ ഔഷധയോഗ്യമാണ്. വിഷഘ്നമാണ്. 
  • വിഷചികിത്സയിൽ ഉപയോഗിക്കുന്നതും അത്യുത്തമമായ ഔഷധഗുണമുള്ളതുമായ ചെടിയാണ് 
  • കരണ്ടുതീനിവർഗ്ഗത്തിലെ ജീവികളിൽ കാൻസറിനു കാരണമായ അരിസ്റ്റോലൊചിക്‌ എന്ന ആസിഡ്‌ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്‌. 
പുഷ്പങ്ങൾ
കായ്

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം