Large Oak Blue

Read in English
വലിയ ഓക്കിലനീലി


ഇംഗ്ലീഷ് നാമം Large Oak Blue
ശാസ്ത്രീയ നാമം Arhopala amantes
കുടുംബം  : Lyacanidae
തിരിച്ചറിയൽ കറുത്ത അരികോടുകൂടിയ തിളങ്ങുന്ന തുരിശു നീല  ചിറകുകളും   കരികില ബ്രൗണ്‍ നിറത്തിലുള്ള ചിറകിൻെറ അടിവശത്ത് ഇടയ്ക്കിടെ ഇരുണ്ട പൊട്ടുകളും കുറികളും കാണപ്പെടുന്നു. 
 പ്രത്യേകതവനാന്തരങ്ങളിൽ കാണപ്പെടുന്ന ഒരു ശലഭമാണ് വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്. 
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  
ഞാവൽ, കാട്ടുഞാറ, പൂച്ചപഴം തുടങ്ങിയ ഞാവൽ വർഗ്ഗത്തിൽപ്പെട്ട മരങ്ങളുടെയും 
പോങ്, കമ്പകം തുടങ്ങിയ കമ്പകവർഗ്ഗത്തിൽപ്പെട്ട മരങ്ങളുടെയും താന്നി, മരുത്, നീർമരുത്, ബദാം  തുടങ്ങിയ മരുത് വർഗ്ഗത്തിൽപ്പെട്ട മരങ്ങളുടെയും  ഇലക ളിലാണ്‌ ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. 
 ജീവിത ചക്രം               :
1. മുട്ട- ഗോളാകൃതിയിലുള്ള മിനുസമാർന്ന  മ‍ഞ്ഞ  നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിലും   ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.
 2. ലാർവ-  2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. ലാർവകൾ തേൻ പോലുള്ള ദ്രാവകം പുറപ്പെടുവിക്കുന്നതിനാൽ നീറുകൾ അവയെ സംരക്ഷിക്കുന്നു.പുഴുവിനെ ആക്രമിക്കാൻ വരുന്ന ശത്രുവിനെ ഈ ഉറുമ്പുകൾ കൂട്ടത്തോടെ ആക്രമിയ്ക്കും. പ്രതിഫലമായി മധുരമുള്ള ദ്രവം കാവൽക്കാരായ ഉറുമ്പുകൾക്ക് ചുരത്തികൊടുക്കും.
ലാർവയെ നീറുകൾ സംരക്ഷിക്കുന്നു

 

 3. പ്യൂപ്പ - കൊക്കൂണിന് ആദ്യം മഞ്ഞ നിറമാണ്. ഇലകളുടെ മുകളിൽ തന്നെയാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.

 

4.  - ചിത്രശലഭം

പെണ്‍ ശലഭം

ചിറകിൻെറ അടിവശം