Terminalia catappa
Read in English
തല്ലിമരം
മറ്റ് നാമങ്ങൾ : ഇന്ത്യൻ ബദാം, കടപ്പ, തല്ലിത്തേങ്ങ
ശാസ്ത്രീയ നാമം : Terminalia catappa
കുടുംബം : കോംബ്രട്ടേസീ
ആവാസവ്യവസ്ഥ : അലങ്കാര വൃക്ഷമായി നട്ടുവളർത്തിവരുന്നു.
ഹാബിറ്റ് : ചെറു മരം
പ്രത്യേകത :അലങ്കാര വൃക്ഷം. ഇല പൊഴിക്കുന്ന സമയമാവുമ്പോഴേക്കും നിറം പച്ചയിൽ നിന്നും ചുവപ്പ്, ചെമ്പ്, സ്വർണ്ണനിറമായി മാറുന്നത് വളരെ ഭംഗിയാണ്
പാരിസ്ഥിതിക പ്രാധാന്യം : വലിയ ഓക്കിലനീലി ശലഭം (Large Oak Blue) , യവന തളിർനീലി (Centuare Oak blue) , നീൾവെള്ളിവരയൻ ശലഭം (Long banded Silverline), കനിത്തോഴി ശലഭം (Common Baron) എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
- വിത്ത് ഭക്ഷ്യയോഗ്യമാണ്.
- ശുദ്ധജല അക്വേറിയത്തിൽ ഇവയുടെ ഉണങ്ങിയ ഇല അക്വേറിയത്തിലെ വെള്ളത്തിന്റെ പി ഏച്ച് നിയന്ത്രിക്കാൻ ഉപയോഗിച്ച് വരുന്നു. ഇവ മീനുകളിൽ കാണുന്ന പുപ്പൽ, വൈറസ്സുകൾ, ബാക്റ്റീരിയാ രോഗത്തിനും പ്രോട്ടോസോവൻ, പരോപജീവികൾ എനിവയ്ക്ക് എതിരെയും ഉപയോഗിക്കുന്നു.
ഇലകൾ |
കായ്കളോടുകൂടിയ ശിഖരം |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |