Hopea parviflora

കമ്പകം

 ശാസ്ത്രീയ നാമം : Hopea parviflora
 കുടുംബം : ഡിപ്റ്ററോകാർപേസീ
 ആവാസവ്യവസ്ഥ : ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്നു.
ഹാബിറ്റ് : വൻ മരം
പ്രത്യേകത : മ്പകം അഞ്ചോ ആറോ വർഷത്തിൽ ഒരിക്കലേ പുഷ്പിക്കാറുള്ളൂ. ജനുവരി മാസമാണ് പുഷ്പകാലം. മരങ്ങളിൽ നിന്നും വിലപിടിപ്പുള്ള തടി, സുഗന്ധ എണ്ണകൾ, കറകൾ, പ്ലൈവുഡ് എന്നിവയെല്ലാം ലഭിക്കുന്നു. 
പാരിസ്ഥിതിക പ്രാധാന്യം : വലിയ ഓക്കിലനീലി  ശലഭം (Large Oak Blue),യവന തളിർനീലി  Centuare Oak blue) ശലഭം,നീൾവെള്ളിവരയൻ ശലഭം  (Long banded Silverline) എന്നീ ശലഭങ്ങളുടെ പുഴുക്കൾ ഇലതിന്നു വളരുന്നത് ഇതിൻെറ ഇലകളിലാണ്. 
ഉപയോഗം : 
തടി - തേക്കിനേക്കാൾ ഈടുള്ള മ്പകത്തിന്റെ തടി ചിതലോ മറ്റു കീടങ്ങളോ കടിച്ചു നശിപ്പിക്കുകയില്ല. ഇതിൻെറ തടി റെയിൽ സ്ലീപ്പറുകളും പാലങ്ങളും നിർമ്മിക്കുന്നതിന് അനുയോജ്യമാണ്. 
തായ് തടിയിലെ പാത്തികൾ (Buttressing)
ഇലകൾ


പൂങ്കുലകൾ
ഫലങ്ങൾ
    കേരള വനം വന്യജീവി വകുപ്പ്  
  സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട