Mangifera indica
Read in English
മാവ്
ശാസ്ത്രീയ നാമം : Mangifera indica
കുടുംബം : അനാക്കാർഡിയേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, അർദ്ധ- നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ. ഇന്ത്യയിലുടനീളം കൃഷി ചെയ്യപ്പെടുന്നുണ്ട്.
ഹാബിറ്റ് : നിത്യഹരിത വൃക്ഷമാണ്
പ്രത്യേകത : വന്‍തോതിൽ കൃഷിചെയ്യുന്ന ഫലവൃക്ഷമാണ് മാവ്.
പാരിസ്ഥിതിക പ്രാധാന്യം : കനിത്തോഴി ശലഭം (Common Baron), തുടങ്ങിയ ചിത്രശലഭങ്ങളുടെ ലാർവകൾ ഭക്ഷിക്കുന്നതു് ഇതിൻെറ ഇലകളാണ്.
ഉപയോഗം :
- പഴങ്ങൾ സ്വാദേറിയതാണ്.
- മുറിവ് വ്രണം വ്രണത്തിൽ നിന്നുള്ള രക്തസ്രാവം ഇവയിൽ മാവിന്റെ തൊലി, പൂവ്, ഇല എന്നിവ വിതറുന്നത് നല്ലതാണ്.
- കരൾവീക്കം, പ്ലേഗ്, കോളറ തുടങ്ങിയ രോഗങ്ങളുടെ ശമനത്തിനു പച്ചമാങ്ങ നല്ലതാണ്
- ശരീരവേദനയ്ക്ക് പഴുത്ത മാവില ഇട്ടു വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.
ഭാരതീയ ജ്യോതിഷ പ്രകാരം പൂരുരുട്ടാതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് മാവ്.
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |