Spondias pinnata

Read in English

അമ്പഴം
Spondias pinnata.jpg

ശാസ്ത്രീയ നാമം : Spondias pinnata

കുടുംബം : അനാക്കാർഡിയേസീ

ആവാസവ്യവസ്ഥ : അമ്പഴത്തിന്റെ പത്തിലേറെ ഉപവർഗ്ഗങ്ങൾ കാണുന്നുവെങ്കിലും കേരളത്തിൽ പൊതുവേ കാണുന്നത് സ്പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്. രേഖപ്പെടുത്തിയിട്ടുള്ള പതിനേഴ് ഉപവർഗ്ഗങ്ങളിൽ പത്തെണ്ണങ്ങളുടെയും സ്വദേശം ഏഷ്യയാണ്.

പ്രത്യേകത : നവംബർ-ഡിസംബർ മാസങ്ങളിൽ ഇലകൊഴിക്കുന്ന അമ്പഴം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പൂവിടുന്നു. പച്ചനിറത്തിലുളള കായ്കൾ പഴുക്കുമ്പോൾ മഞ്ഞ നിറമാകുന്നു. അമ്പഴത്തില്‍ പുളിയുള്ള കായ്കളും മധുരമുള്ള കായ്കളും നല്‍കുന്ന രണ്ടു തരങ്ങള്‍ ഉണ്ട്. മധുരവും ചെറുപുളിരസവും കലര്‍ന്ന ഇവയുടെ കായ്കള്‍ക്ക് പഴുക്കുമ്പോള്‍ പ്രത്യേക സുഗന്ധം ഉണ്ടാകുന്നു.

ഉപയോഗം :
അമ്പഴത്തിന്റെ ഇലയും, തൊലിയും, കായും പശയും ഉപയോഗിക്കാം.
  • കർണ്ണ രോഗങ്ങൾ
  • വിഷ ചികിത്സ
  • ഗൊണോറിയ
  • ഗ്രഹണി
  • അമ്പഴത്തിന്റെ പഴച്ചാർ പ്രമേഹം, വയറുകടി എന്നിവയ്ക്ക് ഉപയോഗിക്കുന്നു. പഴച്ചാർ തേൻ ചേർത്ത് കഴിക്കുന്നത് മലബന്ധം കുറയ്ക്കുന്നതിന് സഹായിക്കും.
  • ചുമ, പനി, ചൊറിച്ചിൽ, കൃമിശല്യം, ഉയർന്ന രക്തസമ്മർദ്ദം, വിളർച്ച, ദഹനക്കേട് എന്നിവയ്ക്കും അമ്പഴച്ചാർ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു.
  • മുടി വളരുന്നതിനും മാനസികസമ്മർദ്ദം കുറക്കുന്നതിനും ഉണക്കിപൊടിച്ച അമ്പഴകായ്കൾ കഴിക്കുന്നതും, മൈലാഞ്ചി ചേർത്ത് തേക്കുന്നത് മുടി കറുപ്പിക്കുന്നതിനും, വായ്പ്പുണ്ണിന് അമ്പഴച്ചാർ ചേർത്ത വെള്ളം വായിൽ കൊള്ളുന്നതും, ചിക്കൻ പോക്സ്, മീസിൽസ് എന്നിവ കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറ്റുന്നതിന് അമ്പഴങ്ങ ഇട്ട് തിളപ്പിച്ച വെള്ളമോ പഴച്ചാറ് ചേർത്ത വെള്ളമോ ഉപയോഗിച്ച് കുളിക്കുന്നതും നല്ലതാണ്.
    തൊലിപ്പുറത്തെ ഛേദം
കായ്

കായും വിത്തും

    കേരള വനം വന്യജീവി വകുപ്പ്  
  സാമൂഹിക വനവത്കരണ വിഭാഗം