Strychnous nux-vomica

Read in English
കാഞ്ഞിരം

ശാസ്ത്രീയ നാമം : Strychnous nux-vomica
കുടുംബം : ലൊഗാനിയേസീ
ആവാസവ്യവസ്ഥ :ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ്  : ചെറുമരം
പ്രത്യേകത  :
അശ്വതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണു്. 
വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ്. കാഞ്ഞിരത്തിൻ കുരുവിൽ രണ്ട് വിഷപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം.
ഉപയോഗം :
തടി കട്ടിൽ ഉണ്ടാക്കി കിടന്നാൽ വാതം ശമിക്കും.
 മരത്തിന്റെ തൊലി പട്ടിയെ കൊല്ലാനുള്ള വിഷമായി ഉപയോഗിക്കുന്നു.
 പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക മരുന്നായി പയോഗിക്കുന്നു




കായ്കൾ
കാഞ്ഞിര കുരു
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം