Sahyadri Red Helen

 Read in English

ചുട്ടിക്കറുപ്പൻ
photo credit: Vinayaraj

ഇംഗ്ലീഷ് നാമം :  Sahyadri Red Helen
ശാസ്ത്രീയ നാമം   :Papilio helenus daksha
കുടുംബം  : Papilionidae
തിരിച്ചറിയൽ  :ചിറകുകൾക്ക് കറുപ്പുനിറമുള്ള  വലിയ ശലഭം. പിൻചിറകുകളിൽ മുകളിലായി വലിയ വെളുത്ത  പൊട്ടുകളും അടിവശത്ത് വെളുത്ത  പൊട്ടു കൂടാതെ  അരികുകളിൽ ചുവന്ന  ചന്ദ്രക്കല പാടുകളും  ഉണ്ട്. 
 പ്രത്യേകത :ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ശലഭങ്ങളിൽ മൂന്നാമനാണ് ചുട്ടിക്കറുപ്പൻ.  സാധാരണ ഇവ നിത്യ-അർദ്ധ നിത്യ വനങ്ങളിലാണ് കണ്ടുവരുന്നത്. ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: 
 മുള്ളിലവ്, ചെറുനാരകം, കാട്ടുകറിവേപ്പ്എന്നിവയിലാണ് മുട്ടയിടുന്നത് 

ജീവിത ചക്രം
1. മുട്ട- മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം. 
photo credit: Balakrishnan Valappil
2. പുഴുക്കൾ- അഞ്ചു ഘണ്ഡങ്ങളുണ്ട് . ഓരോ ഘണ്ഡങ്ങൾക്കും 2 മുതൽ 5 ദിവസങ്ങൾ വരെ ദൈർഘ്യമുണ്ട്. ആദ്യ 4    ഘണ്ഡങ്ങളിൽ പുഴുക്കൾ പക്ഷികാഷ്ഠം പോലെ തോന്നും. അഞ്ചാം ഘണ്ഡത്തിൽ പുഴു പച്ച നിറത്തിലുള്ളതും വലയങ്ങൾ ഉള്ളതുമാണ്.
അഞ്ചാം ഘണ്ഡത്തിലെ പുഴു 
 3. പ്യൂപ്പ - കൊക്കൂണിന്  ആദ്യം പച്ച നിറമാണ്. സാവധാനം കറുത്ത നിറമാകുന്നു.   20-22   ദിവസത്തിനുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.

photo credit: Balakrishnan Valappil

4. ചിത്രശലഭം - 30-60 ദിവസം ആയുർദൈർഘ്യം.


തിരികെ മുള്ളിലവ് / ചെറുനാരകം /കാട്ടുകറിവേപ്പ്  യിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക