Read in English ആനച്ചുവടി മറ്റ് നാമങ്ങൾ : ആനയടിയൻ, ആനച്ചുണ്ട ശാസ്ത്രീയ നാമം : എലെഫെൻറോപ്സ് സ്കാബർ ( Elephantopus scaber) കുടുംബം: ആസ്റ്റ്രേസീ ( Asteraceae) ആവാസവ്യവസ്ഥ : നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ്. ആഫ്രിക്ക, കിഴക്കൻ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ സസ്യം കാണുന്നു. പ്രത്യേകത : തണലുകളിൽ വളരുന്ന ഈ ചെടി പല അസുഖങ്ങൾക്കും ഒറ്റമൂലിയാണ്. ഔഷധയോഗ്യ ഭാഗം: സമൂലം ഉപയോഗങ്ങൾ: ദഹനവ്യവസ്ഥയെ ശക്തമാക്കുന്ന ഇവ ഭക്ഷ്യയോഗ്യമാണ്- ഇലയുടെ ജ്യൂസ് കഴിക്കാം, ചോറ് വേവിക്കുമ്പോൾ ചേർക്കാം, അടയുണ്ടാക്കാം. ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. ഇതിലടങ്ങിയ എലിഫന്റോപ്പിൻ എന്ന ഘടകം മുഴകളെ അലിയിക്കുന്നു. മന്ത് രോഗം, പ്രമേഹം, പാമ്പുവിഷം, പനി, മൂത്രക്കടച്ചിൽ, വയറിളക്കം, ഗൊണേറിയ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഔഷധമാണ്. മൂലദ്വാര സംബന്ധമായ രോഗങ്ങൾക്ക് ഉത്തമം. കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്ക...