Calotropis gigantea
Read in English
എരിക്ക്
ശാസ്ത്രീയ നാമം : Calotropis gigantea
കുടുംബം : അപ്പോസൈനേസീ
മറ്റ് നാമങ്ങൾ : വെള്ളെരിക്ക്
ആവാസവ്യവസ്ഥ :
ഉഷ്ണമേഖലാപ്രദേശങ്ങളിൽ വരണ്ട പ്രദേശങ്ങളിലും കടലോരം പോലുള്ള മണൽനിറഞ്ഞ പ്രദേശങ്ങളിലും കാണപ്പെടുന്നു.
ഹാബിറ്റ് :കുറ്റിച്ചെടി
പ്രത്യേകത :
ചെടിയിലുള്ള പാലുപോലുള്ള കറ വിഷമാണ്. ഔഷധ സസ്യം.
പാരിസ്ഥിതിക പ്രാധാന്യം :
നീല കടുവ (Blue Tiger), എരുക്കു തപ്പി, അരളി ശലഭം (Common Crow) , മൊണാർക്ക് (Monarch butterfly) തുടങ്ങിയ പൂമ്പാറ്റകളുടെ പുഴുക്കൾ ഇവയുടെ വിഷമുള്ള ഇലകൾ തിന്നാണ് വളരുന്നത്. വിഷം പുഴുക്കളുടെയും ശലഭങ്ങളുടെയും ശരീരത്തിൽ അടിഞ്ഞുകൂടിന്നതിനാൽ ഇരപിടിയൻമാരായ പക്ഷികൾ ഇവയെ ആഹാരമാക്കാറില്ല.ഇരപിടിയൻമാരിൽ നിന്നും രക്ഷപെടാൻ മറ്റു ശലഭങ്ങൾ ഇവയെ അനുകരിക്കാറുണ്ട്.
ഉപയോഗം :
കറ അമ്പുകളിൽ വിഷമായി പുരട്ടി ഉപയോഗിച്ചിരുന്നു.
എരുക്കിന്റെ വേര്, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ്. ത്വക്ക് രോഗം, ഛർദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു.
പുഷ്പങ്ങൾ |
കായ് |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |