Euploea core

 Read in English

അരളി ശലഭം

ഇംഗ്ലീഷ് നാമം           : Common Crow, Common Indian Crow
ശാസ്ത്രീയ നാമം   :Euploea core 
കുടുംബം                        : Nymphalidae
തിരിച്ചറിയൽ 
ചിറകുകൾക്ക് ഇരുണ്ട തവിട്ടു നിറമാണ്‌. ചിറകുകളുടെ വശങ്ങളിൽ ഇരുനിരകളായും കറുത്ത ശരീരത്തിൻെറ മുൻ ഭാഗത്തും വെളുത്തപൊട്ടുകൾ കാണാം.
പ്രത്യേകത                :
ഈ ശലഭങ്ങളുടെ പുഴുക്കൾ വിഷപ്പാലുള്ള സസ്യങ്ങളുടെ ഇലകളാണ് ഭക്ഷിക്കുന്നത്. ടി വിഷം ശലഭങ്ങളുടെ ശരീരത്തിൽ  കാണുമെന്നതിനാൽ പക്ഷികളും മറ്റും ഇവയെ ഭക്ഷിക്കാറില്ല.  വഴന ശലഭം(Common Mime), വൻ ചൊട്ടശലഭം (Great Eggfly),  മലബാർ റാവന്‍ (Malabar Raven) തുടങ്ങിയ വിഷമില്ലാത്ത ശലഭങ്ങൾ  അരളി ശലഭത്തിൻെറ രൂപം അനുകരിച്ച് പക്ഷികളിൽ നിന്നും  മറ്റും രക്ഷപെടാറുണ്ട്. ഇത് ബാറ്റേസ്യൻ മിമിക്രിയ്ക്ക് ഒരു ഉദ്ദാഹരണമാണ്.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: 
അരളിഎരിക്ക്, നന്നാറിചെറിയ പാൽ‌വള്ളിവള്ളിപ്പാലഇലഞ്ഞിആൽ‌വർഗ്ഗത്തിൽപെട്ട അരയാൽ, പേരാൽ, പാറകം, തേരകം തുടങ്ങിയ  സസ്യങ്ങളിലാണ്‌ ഈ ശലഭങ്ങൾ മുട്ടയിടുന്നത്. ജീവിത ചക്രത്തിന് ഒരു മാസം മുതൽ രണ്ട് മാസം വരെ സമയമെടുക്കുന്നു.
 ജീവിത ചക്രം               :
1. മുട്ട- താഴിക കുടത്തിൻെറ ആകൃതിയിലുള്ള മ‍ഞ്ഞനിറത്തിലുള്ള മുട്ട ഒരിലയിൽ ഒന്ന് എന്ന രീതിയിൽ ഓരോന്നായി തളിരിലകളുടെ അടിയിൽ ഇടുന്നു.
മുട്ട

 2. പുഴുക്കൾ- അഞ്ചു ഘണ്ഡങ്ങളുണ്ട് ().  

നാലാം ഘണ്ഡ പുഴു

 3. പ്യൂപ്പ - തിളങ്ങുന്ന സ്വർണ്ണ നിറമാണ്. 13-25 ദിവസത്തിനുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു. 

കൊക്കൂണ്‍

4. ചിത്രശലഭം - 30-60 ദിവസം ആയുർദൈർഘ്യം.

Add caption


തിരികെ അരളി / എരിക്ക് / നന്നാറി / ചെറിയ പാൽ‌വള്ളി / വള്ളിപ്പാല  /ഇലഞ്ഞി /  അരയാൽ      /പേരാൽ /പാറകം   /തേരകം- ലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക