Cassia fistula

Read in English
കണിക്കൊന്ന
https://img.pixers.pics/pho_wat(s3:700/FO/64/34/08/26/700_FO64340826_280ab8f072592dfd4a33e446023cd5b9.jpg,700,465,cms:2018/10/5bd1b6b8d04b8_220x50-watermark.png,over,480,415,jpg)/wall-murals-golden-shower-flowers-or-cassia-fistula-linn.jpg.jpg

ശാസ്ത്രീയ നാമം : Cassia fistula
കുടുംബം : സിസാൽപിനിയേസി
ആവാസവ്യവസ്ഥ ഇലപൊഴിയും കാടുകളിലും, ഉഷ്ണമേഖലാ ശുഷ്കവനങ്ങളിലും,  ഉഷ്ണമേഖലാ നാട്ടുമ്പുറങ്ങളിലും കണ്ടുവരുന്നു.
ഹാബിറ്റ് ചെറു മരം
പ്രത്യേകത : അലങ്കാരച്ചെടിയായും തണൽ‌വൃക്ഷമായും വച്ചുപിടിപ്പിക്കാറുണ്ട്. മലയാളികൾ വിഷുക്കാലത്ത് കണിവക്കാൻ ഇതിന്റെ പൂക്കൾ ഉപയോഗിക്കുന്നു.
പാരിസ്ഥിതിക പ്രാധാന്യം : 
തകരമുത്തി (Mottled Emigrant),  മഞ്ഞ തകരമുത്തി  (Common Emigrant)  , മഞ്ഞ പാപ്പാത്തി  (Common Grass Yellow) മുപ്പൊട്ടൻ  മഞ്ഞ പാപ്പാത്തി (Three spotted Grass Yellow)- തുടങ്ങിയ ശലഭങ്ങൾ  മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്. 
ഉപയോഗം :
  • ഔഷധയോഗ്യ ഭാഗങ്ങൾ :  മരപ്പട്ട, വേര്, ഫലമജ്ജ.
  • രക്തശുദ്ധി ഉണ്ടാക്കുന്നു. വാദം, പിത്തം, കഫം എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു.
  • മലബന്ധം അതോടനുബന്ധിച്ചുള്ള വയറുവേദന ഇവയ്ക്ക് ഫലമജ്ജ കുരുകളഞ്ഞ് പാലിൽ കാച്ചി പഞ്ചസാരയും ഇട്ട് കുടിച്ചാൽ ഫലമുണ്ടാകും.
ഇല
കായ്‍കൾ

Golden shower tree bloom.jpg
പൂങ്കുല

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം