Common Emigrant

 Read in English

മഞ്ഞത്തകരമുത്തി 


ഇംഗ്ലീഷ് നാമം Common Emigrant 
ശാസ്ത്രീയ നാമം Catopsilia pomona
കുടുംബം  : Pieridae
തിരിച്ചറിയൽ
വലിപ്പത്തിലും നിറത്തിലും ഇവ വൈജാത്യങ്ങൾ കാണിക്കാറുണ്ട്. ക്രീം നിറം തൊട്ട് മഞ്ഞനിറം വരെയുള്ളവയെ ഈ ഇനത്തിൽ കാണാറുണ്ട്. മുൻ ചിറകിൻെറ അറ്റത്തായി മുകൾഭാഗത്ത് കറുത്ത് വീതികൂടിയ അരികുണ്ട്.  വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്.  ആണും പെണ്ണും പെട്ടന്ന് തിരിച്ചറിയാം. 

 പ്രത്യേകത : ഇവ ദേശാടനം ചെയ്യാറുണ്ട്.

ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  

കണിക്കൊന്ന , ചമത ആനത്തകര  ഇലകളിലാണ്‌ ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. 
 ജീവിത ചക്രം               :
1. മുട്ട- നെല്ലിൻെറ ആകൃതിയിലുള്ള ഇളം മഞ്ഞ നിറത്തിലുള്ള മുട്ട  തളിരിലകളുടെ വശങ്ങളിലും അടിവശത്തും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.
 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.  5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്. മഞ്ഞ തകരമുത്തിയുടെ ലാർവയ്ക്ക്  കറുത്ത പൊട്ടുകൾ ചേർന്ന കനംകുറഞ്ഞ നീളത്തിലുള്ള വരയാണുള്ളത്.  തകരമുത്തി (Mottled Emigrant) -യുടെ ലാർവയ്ക്ക് വീതികൂടിയ കറുത്ത നീളത്തിലുള്ള വരയാണുള്ളത്.

3. പ്യൂപ്പ -കൊക്കൂണിന് ആദ്യം പച്ച നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.


  4.  - ചിത്രശലഭം

പെണ്‍ ശലഭം

തിരികെ  കണിക്കൊന്ന / ചമത / യിലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക