Persea macrantha

കുളമാവ്
മറ്റു നാമങ്ങൾ : ഊറാവ്
ശാസ്ത്രീയ നാമം : Persea macrantha
പര്യായ ശാസ്ത്രീയ നാമം : Machilus macrantha
കുടുംബംലോറേസീ
ആവാസവ്യവസ്ഥനിത്യഹരിത, അ൪ദ്ധ-നിത്യഹരിത വനങ്ങൾ
ഹാബിറ്റ് 30 മീറ്റ‌ർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷം
പ്രത്യേകതഇലകൾ ശാഖകളുടെ അറ്റത്തായി കാണപ്പെടുന്നു. ഞെരടിയാൽ മാവിലയുടെ മണം അനുഭവപ്പെടും. ഔഷധ സസ്യം
പാരിസ്ഥിതിക പ്രാധാന്യം :
വഴന ശലഭം (Common Mime), നീലകുടുക്ക (Blue Bottle) എന്നീ ശലഭങ്ങളുടെ  ലാർവകൾ ഇതിൻെറ ഇലകളാണ് ഭക്ഷിക്കുന്നത്.
ഉപയോഗം : 
ഇലകളും തടിയുമാണ്‌ പ്രധാന ഔഷധ നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ.വാതം, പിത്തം, കഫം, ചുമ, ആസ്മ, മുറിവ് എന്നിവയ്ക്കുള്ള ഔഷധങ്ങളിൽ കുളമാവ് ഉപയോഗിക്കുന്നു.
തൊലി ഉണക്കിപൊടിച്ച് സാമ്പ്രാണി നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
തൊലിയിൽ നിന്നും ലഭിക്കുന്ന ടാനിൻ മൃഗതൊലി ഊറയ്ക്കിടുവാൻ ഉപയോഗിക്കുന്നു
 
കുളമാവ് ശാഖ
തൊലിയിലെ വെട്ടുപാട്
പൂങ്കുല
പൂവ്വ്

കായ്‍കൾ
കേരള വനം വന്യജീവി വകുപ്പ്  
സാമൂഹിക വനവത്കരണ വിഭാഗം 
പത്തനംതിട്ട