Common Mime
read in English
വഴന ശലഭം
ഇംഗ്ലീഷ് നാമം : Common Mime
ശാസ്ത്രീയ നാമം : Papilio clytia
കുടുംബം : Papilionidae
തിരിച്ചറിയൽ
വേഷപ്രച്ഛന്നം നടത്തുന്ന ഒരു ശലഭമാണ് വഴന ശലഭം. വിഷമയമല്ലാത്തവയും ഭക്ഷണയോഗ്യവുമായ ഈ ശലഭം ഇരപിടിയൻമാരിൽ നിന്നും രക്ഷനേടാൻ ഭക്ഷണയോഗ്യമല്ലാത്ത നീലക്കടുവയേയും അരളിശലഭത്തെയും അനുകരിക്കുന്നു . നീലകടുവയെ അനുകരിക്കുന്ന രൂപം dissimilis എന്നും അരളിശലഭത്തെ അനുകരിക്കുന്ന രൂപം clytia എന്നും അറിയപെടുന്നു.
നീലകടുവയെ അനുകരിക്കുന്ന രൂപം- കറുത്ത നിറത്തിൽ വെള്ളനിറത്തിലുള്ള വരകളും പൊട്ടുകളും ഉള്ള ചിറകുകൾ ഉള്ള ഇവയെ കണ്ടാൽ നീലകടുവ ആണെന്ന് തോന്നും.ചിറകിനുഅടിവശത്തും വരകളും പൊട്ടുകളും ഉണ്ടെങ്കിലും അവ മുകൾവശത്തെക്കാൾ വലുതും തെളിഞ്ഞതും ആണ്.പിന്ചിറകിൽ മഞ്ഞനിറത്തിൽ ഉള്ള പൊട്ടുകൾ ആണ് ഇവയെ നീലകടുവയിൽ നിന്നും തിരിച്ചറിയാൻ സഹായികുന്നത്.
അരളിശലഭത്തെ അനുകരിക്കുന്ന രൂപം- കറുപ്പുനിറത്തിൽ പൊട്ടുകൾ ഉള്ള ഇവയ്ക്ക് അരളിശലഭത്തോട് സാമ്യം ഏറെയുണ്ട്.പൊട്ടുകളുടെ രൂപത്തിൽ ഉള്ള വ്യത്യാസവും പിന് ചിറകിലെ മഞ്ഞപൊട്ടുകളും ഇവയെ അരളിശലഭത്തിൽ നിന്നും തിരിച്ചറിയാൻ സഹായികുന്നു. പിൻചിറകിൽ അടിവശത്തായി കാണുന്ന മഞ്ഞനിറമുള്ള പുള്ളി ആണ് വഴന ശലഭത്തെ തിരിച്ചറിയാനുള്ള ഒരു മാർഗ്ഗം
പ്രത്യേകത :
വിഷമയമല്ലാത്തവയും ഭക്ഷണയോഗ്യവുമായ ഈ ശലഭം ഇരപിടിയൻമാരിൽ നിന്നും രക്ഷനേടാൻ ഭക്ഷണയോഗ്യമല്ലാത്ത നീലക്കടുവയേയും അരളിശലഭത്തെയും അനുകരിക്കുന്നു .
ഈ ചിത്രശലഭം,1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെയോ ഇതിൻെറ മുട്ടകളെയോ പുഴുക്കളയോ പ്യൂപ്പയെയോ ശല്യം ചെയ്യുന്നതും, പിടികൂടുന്നതും നശിപ്പിക്കുന്നതും 7 വർഷം വരെ തടവുകിട്ടാവുന്ന കുറ്റമാണ്.
ഈ ചിത്രശലഭം,1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെയോ ഇതിൻെറ മുട്ടകളെയോ പുഴുക്കളയോ പ്യൂപ്പയെയോ ശല്യം ചെയ്യുന്നതും, പിടികൂടുന്നതും നശിപ്പിക്കുന്നതും 7 വർഷം വരെ തടവുകിട്ടാവുന്ന കുറ്റമാണ്.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
വഴന, കറുവപട്ട, കുളമാവ് തുടങ്ങിയ ലോറേസീ കുടുംബത്തിൽ മരങ്ങളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്.
ജീവിത ചക്രം :
Add caption |
1. മുട്ട- ഗോളാകൃതിയിലുള്ള മിനുസമാർന്ന ഇളംഓറഞ്ച് നിറത്തിലുള്ള മുട്ട ഒരിലയിൽ ഒന്ന് എന്ന രീതിയിൽ ഓരോന്നായി തളിരിലകളുടെ മുകളിൽ ഇടുന്നു. മൂന്നുനാലു ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു
2. പുഴുക്കൾ- അഞ്ചു ഘണ്ഡങ്ങളുണ്ട് ().
3-ാം ഘണ്ഡത്തിലുള്ള പുഴു. |
5-ാം ഘണ്ഡത്തിലുള്ള പുഴു. |
പ്യൂപ്പ |