Lime Butterfly
Read in English
നാരക ശലഭം
ഇംഗ്ലീഷ് നാമം : Lime Butterfly
ശാസ്ത്രീയ നാമം:Papilio demoleus
കുടുംബം: Papilionidae
തിരിച്ചറിയൽ
കറുത്ത ചിറകുകളും അനേകം മഞ്ഞപ്പൊട്ടുകളും നീണ്ട പാടുകളുമുള്ള സാധാരണ കാണപെടുന്ന ശലഭമാണ്
പ്രത്യേകത :
നാരകത്തെ ബാധിക്കുന്നതും അതീവ നാശനഷ്ടം ഉണ്ടാക്കുന്നതുമായ കീടമാണ്.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
നാരകം. കറിനാരകം, കാട്ടു നാരകം, കറിവേപ്പ്, അരുത, പാണൽ തുടങ്ങിയ റൂട്ടേസീ കുടുംബത്തിൽ പെട്ട സസ്യങ്ങളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്.
ജീവിത ചക്രം :
1. മുട്ട- ഗോളാകൃതിയിലുള്ള മിനുസമാർന്ന ഇളംമഞ്ഞ നിറത്തിലുള്ള മുട്ട തളിരിലകളുടെ മുകളിലും തണ്ടുകളിലും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.2. ലാർവ- അഞ്ചു ഘണ്ഡങ്ങളുണ്ട് (). 4-ാം ഘണ്ഡങ്ങൾ വരെ പുഴുക്കൾ പക്ഷി കാഷ്ടം പോലെ തോന്നും. 5-ാം ഘണ്ഡത്തിലുള്ള പുഴു പച്ച നിറമാണ്.
5-ാം ഘണ്ഡത്തിലുള്ള പുഴു. |
3. പ്യൂപ്പ - കൊക്കൂണിന് ആദ്യം പച്ച നിറമാണ്. 16-18 ദിവസത്തിനുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
തിരികെ നാരകം /കറിനാരകം/കാട്ടു നാരകം/കറിവേപ്പ്/അരുത/പാണൽ/ ബ്ലാങ്കമരം / പോകാൻ ക്ലിക്ക് ചെയ്യുക