Glycosmis pentaphylla
Read in English
പാണൽ
മറ്റ് നാമം : കുറുംപാണൽ, പാഞ്ചി
ശാസ്ത്രീയ നാമം: Glycosmis pentaphylla
കുടുംബം : റൂട്ടേസീ
ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത: തേക്കുതോട്ടങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങളിൽ വളരുന്ന സസ്യമാണ്.
പാരിസ്ഥിതിക പ്രാധാന്യം :
മലബാർ റാവൻ, ചുട്ടിക്കറുപ്പൻ, കൃഷ്ണശലഭം, നാരകശലഭം, നാരകക്കാളി, ചുട്ടിമയൂരി നാരകനീലി, പാണലുണ്ണി എന്നീശലഭങ്ങളുടെ ലാർവകളുടെ ഭക്ഷണസസ്യമാണ്.
ഉപയോഗം :
- തലവേദന, വ്രണങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നു.
- ഈച്ചയെ അകറ്റാന്‍ ഉപയോഗിക്കുന്നു.
പുഷ്പം |
ഫലം |
ഐതീഹ്യം : ശബരിമല ശ്രീ. അയ്യപ്പന്‍ മഹിഷാസുരനെ നിഗ്രഹിച്ച് ജഡം എരുമേലിയിൽ കൊണ്ടു വരുമ്പോൾ പാണൽ ചെടികൾവെട്ടി ജഡത്തിനുചുറ്റും പിടിച്ച് പേട്ടതുള്ളിയിരുന്നു. ഇത് ഈച്ചകളെ അകറ്റാന്‍ ആയിരുന്നു എന്നനുമാനിക്കുന്നു.
കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട