Paris Peacock

Read in English 

ചുട്ടിമയൂരി 
ഇംഗ്ലീഷ് നാമം :  Sahyadri Paris Peacock
ശാസ്ത്രീയ നാമം   :Papilio paris tamiliana
കുടുംബം  : Papilionidae
തിരിച്ചറിയൽ  :
ചിറകുകൾക്ക് കറുപ്പുനിറമുള്ള  മരതകപ്പച്ച വാരി വിതറിയ സുന്ദരമായ ഒരു  വലിയ ചിത്രശലഭമാണ് ചുട്ടിമയൂരി. മുൻചിറകുകളിൽ മരതകപ്പച്ചകലർന്ന തിളങ്ങുന്ന നെടുനീളൻ വരയും   പിൻചിറകു-കളിൽ  മുകളിലായി വലിയ പച്ചകലർന്ന തിളങ്ങുന്ന നീലച്ചുട്ടിയും അടിവശത്ത് ചുട്ടി കൂടാതെ  അരികുകളിൽ ചുവന്ന  ചന്ദ്രക്കല പാടുകളും  ഉണ്ട്. 
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: 
കനല, മുള്ളിലവ്, ചെറുനാരകം, കാട്ടുകറിവേപ്പ്കറിവേപ്പ്, മുള്ളിലം, പാണൽ എന്നിവയിലാണ് മുട്ടയിടുന്നത് 
ജീവിത ചക്രം :
1. മുട്ട- മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം.  
2. പുഴുക്കൾ- അഞ്ചു ഘണ്ഡങ്ങളുണ്ട് . ഓരോ ഘണ്ഡങ്ങൾക്കും 2 മുതൽ 5 ദിവസങ്ങൾ വരെ ദൈർഘ്യമുണ്ട്. ആദ്യ 3  ഘണ്ഡങ്ങളിൽ പുഴുക്കൾ പക്ഷികാഷ്ഠം പോലെ തോന്നും. അഞ്ചാം ഘണ്ഡത്തിൽ പുഴു പച്ച നിറത്തിലുള്ളതും ഒരു മഞ്ഞ വലയം ഉള്ളതുമാണ്.

3. പ്യൂപ്പ - കൊക്കൂണിന്  ആദ്യം പച്ച നിറമാണ്. സാവധാനം കറുത്ത നിറമാകുന്നു.   2-3 ആഴ്ചയ്ക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.

4. ചിത്രശലഭം - 14-20 ദിവസം ആയുർദൈർഘ്യം.



തിരികെ   കനലമുള്ളിലവ് /ചെറുനാരകം/കാട്ടുകറിവേപ്പ് /കറിവേപ്പ്/മുള്ളിലം/ പാണൽ -യിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക