TAILED JAY
Read in English
വിറവാലൻ
ഇംഗ്ലീഷ് നാമം : Tailed Jay
ശാസ്ത്രീയ നാമം : Graphium agamemnon
കുടുംബം : Papilionidae
തിരിച്ചറിയൽ: കറുത്ത ചിറകുകളിൽ അനേകം പച്ചപ്പൊട്ടുകളും നീണ്ട പാടുകളുമുള്ള സാധാരണ കാണപെടുന്ന ശലഭമാണ്.
പ്രത്യേകത: വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
ആത്ത, സീതപ്പഴം, അരണമരം, നെടുനാര് തുടങ്ങിയ അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും വഴന, കറുവപട്ട തുടങ്ങിയ ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം തുടങ്ങിയ മഗ്നോലിയേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ഇലക ളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.
ജീവിത ചക്രം :
1. മുട്ട- ഗോളാകൃതിയിലുള്ള മിനുസമാർന്ന പച്ചകലർന്ന മഞ്ഞ നിറത്തിലുള്ള മുട്ട തളിരിലകളുടെ മുകളിലും തണ്ടുകളിലും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.
2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 2-ാം ഘണ്ഡം വരെ പുഴുക്കൾ പക്ഷി കാഷ്ടം പോലെ തോന്നും. 5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്.
1-ാം ഘണ്ഡത്തിലുള്ള പുഴു. |
2-ാം ഘണ്ഡത്തിലുള്ള പുഴു |
|
|
5-ാം ഘണ്ഡത്തിലുള്ള പുഴു |
3. പ്യൂപ്പ - കൊക്കൂണിന് ആദ്യം പച്ച നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
പ്യൂപ്പ |
4. - ചിത്രശലഭം